Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Thursday, March 9, 2017

മലയാളത്തിളക്കം


 

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാനിലവാരം മെച്ചപ്പെടുത്തുതിന് സര്‍വ ശിക്ഷാ അഭിയാന്‍ ആവിഷ്‌കരിച്ച സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പരിപാടിയുടെ മണ്ഡലതല പരിശീലന പ്രവര്‍ത്തനങ്ങള്‍ ജനുവരി 12,13 തീയതികളിലായി ജി.എല്‍.പി.എസ്. കടയിരുപ്പില്‍ വച്ച് നടു. പ്രസ്തുത പരിശീലന പരിപാടിയില്‍ കുത്തുനാട് മണ്ഡലത്തില്‍പ്പെ' 7 പഞ്ചായത്തുകളില്‍ നിായി 11 അധ്യാപകര്‍ പങ്കെടുത്തു. കടയിരുപ്പ് എല്‍.പി. സ്‌കൂളിലെ 19 കു'ികളാണ് പരിശീലന ക്ലാസ്സിനായി നിയോഗിക്കപ്പെ'ത്.
    എച്ച്.എം. കോഫറന്‍സില്‍ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും മണ്ഡതലത്തില്‍ ജനാധിപത്യ രീതിയില്‍ ഒരു സ്‌കൂള്‍ തിരഞ്ഞെടുക്കുകയും ബന്ധപ്പെ' ഹെഡ്മാസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. ക്ലാസ്സിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഹെഡ്മാസ്റ്റര്‍മാര്‍ നടത്തിയിരുു. നേരത്തെ നടത്തിയിരു എച്ച്.എം. കോഫറന്‍സില്‍ ഒരോ പഞ്ചായത്തില്‍ നിും നിശ്ചിത കു'ികളുള്ള സ്‌കൂളുകളെയും, ആര്‍.പി.മാരെയും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയും ഏറ്റവും പ്രഗത്ഭരായ അധ്യാപകരെ ത െനിര്‍ദ്ദേശിക്കുകയും ചെയ്തു.
    ജനുവരി 12 മുതലാണ് കുത്തുനാട് മണ്ഡലതല പരിശീലനം ആരംഭിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍ സ്വാഗതവും ബി.പി.ഒ. രമാഭായ് ടി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ആര്‍.പി.മാരായ കെ.ഐ. ജമീല, ജിനി ടി.എക്‌സ് എന്‍.എ. അശോക് കുമാര്‍ എിവര്‍ ക്ലാസ്സ് നയിച്ചു.
    എ.ഇ.ഒ. പി.വി. സുരേഷ് സാര്‍ ക്ലാസ്സ് സന്ദര്‍ശിക്കുകയും ഇതിന്റെ പ്രധാന്യത്തെ കുറിച്ച് അധ്യാപകര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മൂാം ദിവസം മണ്ഡലതല ഉദ്ഘാടനമായിരുു. രാവിലെ 10 മണിക്ക് ത െകുത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ കടയിരുപ്പ് ജി.എല്‍.പി. സ്‌കൂളില്‍ വച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Friday, February 17, 2017

എസ്.എസി/എസ്.ടി. പഠനയാത്ര


 
 ഫെബ്രുവരി 15 ന് മലമ്പൂഴിലേക്ക് 50 കു'ികളെ പങ്കെടുപ്പിച്ച് കൊണ്ട് എസ്.എസി/എസ്.ടി. പഠനയാത്ര നടക്കുകയുണ്ടായി. വളരെ കൗതുമായിരുു യാത്ര. കു'ികള്‍ക്കും, രക്ഷിതാക്കള്‍ക്കും പഠന യാത്ര ഒരു നവ്യ അനുഭവമായിരുു.

Wednesday, February 15, 2017

ശാസ്‌ത്രോത്സവം


 

ഒരു പ്രശ്‌നം ഏറ്റെടുക്കുകയും അത് പരിഹരിക്കാന്‍ ഉതകു പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ വിവിധ പ്രക്രിയാ ശേഷികള്‍ കു'ികള്‍ കൈവരിക്കുകയും ശാസ്ത്രത്തിന്റെ രീതി സ്വായത്വമാക്കുകയും ചെയ്യും. ചലനം എ ആശയം തിരഞ്ഞെടുത്ത് 5,6,7, ക്ലാസ്സുകളിലെ പരമാവധി കു'ികളെ പങ്കാളികള്‍ ആക്കികൊണ്ട് ആവശ്യമായ വസ്തുകള്‍ എളുപ്പത്തില്‍ കു'ികള്‍ക്ക് ലഭ്യമാക്കിക്കൊണ്ടുമാണ് 2017 ശാസ്‌ത്രോത്സവം സംഘടിപ്പിക്കപ്പെ'ത്. ഒരോ പ്രവര്‍ത്തനം കഴിയുമ്പോഴും അധ്യാപകരുടെ വിലയിരുത്തല്‍, കു'ികളുടെ സ്വയം വിലയിരുത്തല്‍, പരസ്പര വിലയിരുത്തല്‍ എീ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളായിരുു ശാസ്‌ത്രോത്സവത്തിലൂടെ കു'ികളില്‍ എത്തിച്ചത്. ഈ ശാസ്‌ത്രോത്സവത്തിലൂടെ ശാസ്ത്ര പഠനം എന്ത് എ് അധ്യാപകരും കു'ികളും രക്ഷിതാക്കളും പൂര്‍ണ്ണമായി മനസ്സിലാക്കുമെും നാളത്തെ ക്ലാസ്സ് മുറികള്‍ ഇത്തരത്തില്‍ മാറുതിന്  പ്രേരകമാകുമെും പ്രത്യാശിക്കാം. 28.01.2017 ന് കോലഞ്ചേരി ബി.ആര്‍.സി.യില്‍ വച്ച് 22 അധ്യാപകര്‍ അടങ്ങിയ ടീമിന്, ജില്ലാ പരിശീലനം ലഭിച്ച 3 ആര്‍.പി.മാരുടെ നേത്യത്വത്തില്‍ ബി.ആര്‍.ജി  പരിശീലനം നല്‍കി. തുടര്‍് ഫെബ്രുവരി 13,14 തീയതിക ളില്‍ പൂത്യക്ക് ജി.എച്ച്.എസ്.എസ്, വലമ്പൂര്‍ ജി.യു.പി.എസ്, ഊരക്കാട് ജി.യു.പി.എസ്. എീ സ്‌കൂളുകളില്‍ വച്ച് ജനപ്രതിനിധികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പി.റ്റി.എ. പ്രതിനിധികള്‍ മാതാപിതാക്കള്‍ തുടങ്ങിയവരുടെ സാിധ്യത്തില്‍ 300 റോളം കു'ികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല ശാസ്‌ത്രോത്സവം നടക്കുകയുണ്ടായി. പൂത്യക്ക പഞ്ചായത്തിലെ ഗവമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് 4 അധ്യാപകരും 2 ബി.ആര്‍.സി. സ്റ്റാഫും ഉള്‍പ്പടെ 6 ആര്‍.പി.മാരുടെ നേത്യത്വത്തില്‍ നട ശാസ്‌ത്രോത്സവത്തില്‍ 92 കു'ികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡോളി സാജു, ിദ്യാഭ്യാസ സ്റ്റാന്റിംഗ് ക മ്മിറ്റി ചെയര്‍പേഴ്‌സ  എിവരുടെ സജീവ സാ ിദ്ധ്യം ഉണ്ടായിരുു. ജി.യു.പിഎസ്. ഊരക്കാട്, ജി.യു.പി.എസ്. വലമ്പൂര്‍ എിവിടങ്ങളില്‍ യഥാക്രമം 93 ഉം 90 ഉം കു'ികള്‍ പങ്കെടുത്തു. രണ്ടു സെന്ററുകളിലും 6 ആര്‍.പി.മാര്‍ വീതം ക്ലാസ്സുകള്‍ നയിച്ചു.

Monday, January 30, 2017

ഹലോ ഇംഗ്ലീഷ്


പൊതുവിദ്യാലയത്തെ ശക്തീകരിക്കുതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന എസ്.എസ്.എയുടെ നേത്യത്വത്തിലുള്ള ഹലോ ഇംഗ്ലീഷ് പരിശീലനം കോലഞ്ചേരി ബി.ആര്‍.സി. യില്‍ ആരംഭിച്ചു. കുന്നത്തുനാട് എം.എല്‍.എ. വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിന് എസ്.എസ്.എ. കേരള തയ്യാറാക്കിയ പ്രത്യേക അധ്യാപക പരിശീലന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടി പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളിലെ സാധാരണ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ രസകരമാകും. ഇതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനത്തില്‍ അധ്യാപകര്‍ക്ക് സ്കൂളുകളെ കേന്ദ്രികരിച്ച് ബോധന പരിശീലനവും സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ രസകരമായി കഥ അവതരിപ്പിക്കല്‍, ടീച്ചിംഗ് മാന്വുവല്‍ തയ്യാറാക്കല്‍, പഠന മേഖലയില്‍ നൂതനമായ മാറ്റങ്ങല്‍ ഉള്‍ക്കൊള്ളുക സമൂഹത്തെയും രക്ഷകര്‍ത്താക്കളെയും  സ്കൂളുകളിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്‍റ് പ്രധാന ലക്ഷ്യങ്ങള്‍. ക്ലാസ്സ് മുറികളില്‍ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഈ പരിശീലനത്തില്‍ ചര്‍ച്ച ചെയ്യും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനീഷ് പുല്യാട്ടേല്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന കുര്യാക്കോസ്, എച്ച്.എം. ഫോറം പ്രസിഡന്‍റ് സി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ രമാഭായ് ടി സ്വാഗതവും, ട്രെയ്നര്‍ ജാക്സണ്‍ദാസ് ടി നന്ദിയും അര്‍പ്പിച്ചു.

Monday, January 16, 2017

ജ്യോതിസ്സ് (ഗേള്‍സ് എഡ്യൂക്കേഷന്‍)

 
പൊതുവിദ്യാലയ മികവിനെ ലക്ഷ്യമാക്കിയുള്ള നൂതന ആശയങ്ങളില്‍ ഒന്നായ കൗമാരക്കാരായ പെണ്‍ക്കുട്ടികള്‍ക്കുള്ള വേണ്ടി കോലഞ്ചേരി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് ഗേള്‍സ് എഡ്യൂക്കേഷന്‍ ക്യാമ്പ് ജനുവരി മാസം 14,15 തീയതികളില്‍ ജ്യോതിസ് എന്ന പേരില്‍ നടത്തുകയുണ്ടായി. 14 തീയതി രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.ആര്‍.സി. കോഡിനേറ്റര്‍ റെനി കെ.വി. സ്വാഗതം പറയുകയും പൂതൃക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ബേബി അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ഡോളി സാജു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ബി.പി.ഒ. രമാഭായ് ടി പദ്ധതി വിശദീകരണം നടത്തിയ ചടങ്ങില്‍ സ്‌കൂള്‍ പി.റ്റി.എ. വൈസ് പ്രസിഡന്റ് വില്‍സന്‍ കെ.കെ, അധ്യാപികമാരായ തമ്പി, പ്രിയ, ശോഭനാമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
    പല സ്‌കൂളില്‍ നിന്ന് വന്നെത്തിയ 50 തില്‍ അധികം വന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് അപരിചിതത്വം മാറ്റി സൗഹ്യദാന്തരീക്ഷം കൊടുക്കാനുള്ള മഞ്ഞുരുക്കല്‍ സെഷന് ബി.പി.ഒ. രമാഭായ് ടീച്ചര്‍ നേത്യത്വം നല്‍കി ആദ്യ ദിനത്തിലെ പരിപാടി ആരംഭിച്ചു. മുകാഭിനയം, സ്‌കിറ്റ്, സംവാദം, കൊറിയോഗ്രഫി, ഫോണ്‍ ഇന്‍ പ്രോഗ്രാം, ഗാനമാലിക, കോളാഷ് എന്നിങ്ങനെ 7 വിഷയമായി തിരിച്ച ലോട്ടുകള്‍ കുട്ടികളുടെ എണ്ണത്തിനു അനുസരിച്ച് തയ്യാറാക്കി വച്ചിരുന്നത് അവര്‍ക്ക് വിതരണം ചെയ്യുകയും ഒരേ വിഷയം കിട്ടിയവരെ ഒരു ഗ്രൂപ്പിലാക്കി ഒരോ ഗ്രൂപ്പിനും വിഷയ വിതരണം നടത്തുകയും ചെയ്തു.
    ഒന്നാം ഗ്രൂപ്പിന് മൂകാഭിനയമായി കൊടുത്തത് ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന വിഷയമായിരുന്നു. രണ്ടാം ഗ്രൂപ്പിന് കിട്ടിയ സ്‌കിറ്റ് വീട്ടില്‍ വൈകി എത്തുന്ന പെണ്‍കുട്ടി, വിഷമിച്ച് നില്‍ക്കുന്ന കുടുബാംഗങ്ങള്‍ എന്നതിനെ ആസ്പദമാക്കിയായിരുന്നു. സംവാദം എന്ന ലോട്ട് കിട്ടിയപ്പോള്‍ എന്ത്, എങ്ങനെ എന്ന് കുട്ടികള്‍ സംശയിച്ച് നിന്നെങ്കിലും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 'സ്ത്രീ സുരക്ഷിതയാണ്' എന്ന് ഒരു വിഭാഗവും ' സ്ത്രീ സുരക്ഷിതയല്ല' എന്ന് മറ്റോരു വിഭാഗവും വാദിക്കുകയും രണ്ട് വിഭാഗത്തിന്റെയു മോഡറേറ്ററായി എത്‌ന എന്ന പൂതൃക്കയിലെ 7 ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.
    സ്ത്രി അതിജീവനത്തിന്റെ കഥയെ ചിത്രങ്ങളും വാര്‍ത്തകളും കോര്‍ത്തിണക്കി ഒരു കോളാഷായി ചാര്‍ട്ടില്‍ ഒട്ടിക്കുകയായിരുന്നു അടുത്ത ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പ്രശസ്ത കവി ഒ.എന്‍.വി.യുടെ അമ്മ എന്ന കവിതയുടെ കൊറിയോഗ്രഫി തയ്യാറാക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഒരുമിച്ച് ഓഡിയോ കേള്‍ക്കുകയും അതനുസരിച്ച് കഥയുടെ ആഖ്യാനാവതരണം അവതരിപ്പിക്കുകയും ചെയ്തു.

Monday, January 9, 2017

മെഹ്ഫില്‍

 
എസ്.എസ്.എ. ബി.ആര്‍.സി. കോലഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ നൂതാനാശയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി  മെഹ്ഫില്‍ - അര്‍ബന്‍ ഡിപ്രയ്ഡ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ്സ്, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം കലാ-പരിപാടികള്‍ - ക്രിസ്മസ് ഫ്രണ്ട് സമ്മാനം, കേക്ക് വിതരണം, രക്ഷിതാക്കളുടെ പരിപാടികള്‍, ഫീഡ്ബാക്ക് ജനുവരി 8 തീയതി ഞായറാഴ്ച ജി.എല്‍.പി.എസ്. മലയിടംത്തുരുത്തില്‍ വച്ച് നടത്തുകയുണ്ടായി.
മെഹ്ബില്‍ പ്രോഗ്രാം 10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. ഈ യോഗത്തില്‍ സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി. ലില്ലികുട്ടി ടീച്ചര്‍ സ്വാഗതം പറയുകയും. വാര്‍ഡ് മെമ്പര്‍ ശ്രീമതി. മിനി രതീഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. രശ്മി ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. രമാഭായ് ടി പദ്ധതി വിശദീകരണം നടത്തി. ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീമതി. ജമീല കെ.എ, ശ്രീ. അശോക് കുമാര്‍ ടി, സ്പെഷലിസ്റ്റ് അധ്യാപിക ശ്രീമതി. സബിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ആര്‍.സി. കോ-ഒഡിനേറ്റര്‍ ശ്രീമതി. സിന്ധു വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു. മെഹ്ഫില്‍ പ്രോഗ്രാമില്‍ 40 കുട്ടികളും 20 രക്ഷിതാക്കളും പങ്കെടുത്തു. സമഗ്രമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഒരോ പരിപാടിയും. അസാം, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തൊഴിലാളികള്‍ തങ്ങളുടെ തനത് കലാ രൂപങ്ങള്‍ പരിപാടിക്കിടെ അവതരിപ്പിച്ചു ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള പരിശീലനം ട്രെയ്നര്‍ അശോക് കുമാര്‍ ഐ.സി.റ്റി. സഹായത്തോടെ നടത്തുകയുണ്ടായി. ശരിയായ ആരോഗ്യത്തില്‍ ശുചിത്വത്തിന്‍റെ പ്രധാന്യം തിരിച്ചറിയുകയും ശുചിത്വം ഒരു ജീവിത ശൈലിയാണന്ന അവബോധം കുട്ടികളില്‍ ഉണ്ടാക്കി. സ്കൂളിലെ അധ്യാപകരായ സൂജ ടീച്ചറും, വോളറ്റിയര്‍ സുപ്രിയ ടീച്ചറും സാറിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു. ടീച്ചര്‍മാര്‍ കുട്ടികളുടെ ഭാഷയില്‍ തന്നെ ആശയ വിനിയമ നടത്തിയത് കാണികളെ ആനന്ദ പുളകിതരാക്കി. ക്ലസ്സിനു ശേഷം രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നര്‍ഗീസ് ബീവി എന്ന രക്ഷിതാവ് ഹിന്ദിക്ക് പ്രാധാന്യം കൊടുക്കണം എന്നും അതിനായി ഒരുഹിന്ദി ടീച്ചറുടെ സേവനം ലഭ്യമാക്കാനും അവര്‍ ആവശ്യപ്പെട്ടു. ക്യതൃം 1.30 ന് ക്ലാസ്സ് അവസാനിക്കുകയും ചെയ്തു. ക്ലാസ്സിനു ശേഷം വിഭവ സമര്‍ദ്ധമായ സദ്യ നല്‍ക്കുകയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഒരോ പരിപാടിയും ഒന്നിനോന്ന് മെച്ചപ്പെട്ടതായിരുന്നു. 5 മണിയോടെ ദേശീയഗാനത്തോട് കൂടി പരിപാടി അവസാനിച്ചു.

Wednesday, December 7, 2016

ചിറകുള്ള ചങ്ങാതിമാര്‍ 2016 - (എബിലിറ്റി ഫെസ്റ്റ്)

 

      2016 ഡിസംബര്‍ 3 ശനി രാവിലെ 10 മണിക്ക് ഈശ്വര പ്രാര്‍ഥനയോടു കൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബഹുമാനപ്പെ' വടവുകോട് ' പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗൗരി വേലായുധന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെ' കുത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കു'ികളും, എം.എല്‍.എയും, മുഖ്യാതിഥിയും, മറ്റു ജനപ്രതിനിധികളും ചേര്‍് ബിഗ് കാന്‍വാസില്‍ ചിത്രരചന നടത്തി. 
         കു'ികളെ ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരുടെ നേത്യത്വത്തില്‍ ചിത്രരചന, ഫാബ്രിക്ക് പെയ്ന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് ത്രെഡ് പെയ്ന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തുകയും കു'ികള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍് വെല്ലുവികളെ അതിജീവിച്ച് ജി.എല്‍.പി.എസ്. കക്കാ'ുപാറയിലെ ഡല്‍ന മത്തായിയുടെ സിനിമാറ്റിക്ക് ഡാന്‍സ്, എസ്.പി.എച്ച്.എസ്.എസ് തിരുവാണിയുരിലെ അഭിജിത്ത് കു'പ്പന്റെ ഭരതനാട്യവും, ജി.എല്‍.പി.എസ്. വടയമ്പാടിയിലെ മയുഷയുടെ സിനിമാറ്റിക്ക് ഡാന്‍സും,  വിവിധ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ വിരുും അരങ്ങേരുകയുായി. കോലഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ നാടന്‍പാ'ു മത്സരത്തില്‍ എ ഗ്രേഡ് നേടിയ എസ്.എം.എച്ച്.എസ് മോറക്കാലയിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച് നാടന്‍ പാ'് സദസ്സിനെ കോരിത്തരിപ്പിചക്കുകയും, നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. തുടര്‍് സിനിമ - ടിവി പിണി ഗായകര്‍ അവതരിപ്പ്ച്ച കൊച്ചിന്‍ പതിഭയുടെ ഗാനമേള നടത്തപ്പെ'ു. ക്രസ്മസ് പുതുവത്സര ആശംസകള്‍ അര്‍പ്പിച്ചുകൊ് പപ്പാനി എത്തുകയും കു'ികളുടെ ഒപ്പം ന്യത്ത ചുവടുകള്‍ വക്കുകയും സമ്മാന പൊതികളും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.