പൊതുവിദ്യാലയ മികവിനെ ലക്ഷ്യമാക്കിയുള്ള നൂതന ആശയങ്ങളില്‍ ഒന്നായ കൗമാരക്കാരായ പെണ്‍ക്കുട്ടികള്‍ക്കുള്ള വേണ്ടി കോലഞ്ചേരി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് ഗേള്‍സ് എഡ്യൂക്കേഷന്‍ ക്യാമ്പ് ജനുവരി മാസം 14,15 തീയതികളില്‍ ജ്യോതിസ് എന്ന പേരില്‍ നടത്തുകയുണ്ടായി. 14 തീയതി രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.ആര്‍.സി. കോഡിനേറ്റര്‍ റെനി കെ.വി. സ്വാഗതം പറയുകയും പൂതൃക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ബേബി അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ഡോളി സാജു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ബി.പി.ഒ. രമാഭായ് ടി പദ്ധതി വിശദീകരണം നടത്തിയ ചടങ്ങില്‍ സ്‌കൂള്‍ പി.റ്റി.എ. വൈസ് പ്രസിഡന്റ് വില്‍സന്‍ കെ.കെ, അധ്യാപികമാരായ തമ്പി, പ്രിയ, ശോഭനാമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
പല സ്‌കൂളില്‍ നിന്ന് വന്നെത്തിയ 50 തില്‍ അധികം വന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് അപരിചിതത്വം മാറ്റി സൗഹ്യദാന്തരീക്ഷം കൊടുക്കാനുള്ള മഞ്ഞുരുക്കല്‍ സെഷന് ബി.പി.ഒ. രമാഭായ് ടീച്ചര്‍ നേത്യത്വം നല്‍കി ആദ്യ ദിനത്തിലെ പരിപാടി ആരംഭിച്ചു. മുകാഭിനയം, സ്‌കിറ്റ്, സംവാദം, കൊറിയോഗ്രഫി, ഫോണ്‍ ഇന്‍ പ്രോഗ്രാം, ഗാനമാലിക, കോളാഷ് എന്നിങ്ങനെ 7 വിഷയമായി തിരിച്ച ലോട്ടുകള്‍ കുട്ടികളുടെ എണ്ണത്തിനു അനുസരിച്ച് തയ്യാറാക്കി വച്ചിരുന്നത് അവര്‍ക്ക് വിതരണം ചെയ്യുകയും ഒരേ വിഷയം കിട്ടിയവരെ ഒരു ഗ്രൂപ്പിലാക്കി ഒരോ ഗ്രൂപ്പിനും വിഷയ വിതരണം നടത്തുകയും ചെയ്തു.
ഒന്നാം ഗ്രൂപ്പിന് മൂകാഭിനയമായി കൊടുത്തത് ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന വിഷയമായിരുന്നു. രണ്ടാം ഗ്രൂപ്പിന് കിട്ടിയ സ്‌കിറ്റ് വീട്ടില്‍ വൈകി എത്തുന്ന പെണ്‍കുട്ടി, വിഷമിച്ച് നില്‍ക്കുന്ന കുടുബാംഗങ്ങള്‍ എന്നതിനെ ആസ്പദമാക്കിയായിരുന്നു. സംവാദം എന്ന ലോട്ട് കിട്ടിയപ്പോള്‍ എന്ത്, എങ്ങനെ എന്ന് കുട്ടികള്‍ സംശയിച്ച് നിന്നെങ്കിലും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 'സ്ത്രീ സുരക്ഷിതയാണ്' എന്ന് ഒരു വിഭാഗവും ' സ്ത്രീ സുരക്ഷിതയല്ല' എന്ന് മറ്റോരു വിഭാഗവും വാദിക്കുകയും രണ്ട് വിഭാഗത്തിന്റെയു മോഡറേറ്ററായി എത്‌ന എന്ന പൂതൃക്കയിലെ 7 ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.
സ്ത്രി അതിജീവനത്തിന്റെ കഥയെ ചിത്രങ്ങളും വാര്‍ത്തകളും കോര്‍ത്തിണക്കി ഒരു കോളാഷായി ചാര്‍ട്ടില്‍ ഒട്ടിക്കുകയായിരുന്നു അടുത്ത ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പ്രശസ്ത കവി ഒ.എന്‍.വി.യുടെ അമ്മ എന്ന കവിതയുടെ കൊറിയോഗ്രഫി തയ്യാറാക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഒരുമിച്ച് ഓഡിയോ കേള്‍ക്കുകയും അതനുസരിച്ച് കഥയുടെ ആഖ്യാനാവതരണം അവതരിപ്പിക്കുകയും ചെയ്തു.

No comments:
Post a Comment