പൊതുവിദ്യാലയത്തെ ശക്തീകരിക്കുതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന എസ്.എസ്.എയുടെ നേത്യത്വത്തിലുള്ള ഹലോ ഇംഗ്ലീഷ് പരിശീലനം കോലഞ്ചേരി ബി.ആര്‍.സി. യില്‍ ആരംഭിച്ചു. കുന്നത്തുനാട് എം.എല്‍.എ. വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിന് എസ്.എസ്.എ. കേരള തയ്യാറാക്കിയ പ്രത്യേക അധ്യാപക പരിശീലന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടി പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളിലെ സാധാരണ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ രസകരമാകും. ഇതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനത്തില്‍ അധ്യാപകര്‍ക്ക് സ്കൂളുകളെ കേന്ദ്രികരിച്ച് ബോധന പരിശീലനവും സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ രസകരമായി കഥ അവതരിപ്പിക്കല്‍, ടീച്ചിംഗ് മാന്വുവല്‍ തയ്യാറാക്കല്‍, പഠന മേഖലയില്‍ നൂതനമായ മാറ്റങ്ങല്‍ ഉള്‍ക്കൊള്ളുക സമൂഹത്തെയും രക്ഷകര്‍ത്താക്കളെയും സ്കൂളുകളിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്‍റ് പ്രധാന ലക്ഷ്യങ്ങള്‍. ക്ലാസ്സ് മുറികളില്‍ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഈ പരിശീലനത്തില്‍ ചര്‍ച്ച ചെയ്യും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനീഷ് പുല്യാട്ടേല്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന കുര്യാക്കോസ്, എച്ച്.എം. ഫോറം പ്രസിഡന്‍റ് സി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ രമാഭായ് ടി സ്വാഗതവും, ട്രെയ്നര്‍ ജാക്സണ്‍ദാസ് ടി നന്ദിയും അര്‍പ്പിച്ചു.
Monday, January 30, 2017
ഹലോ ഇംഗ്ലീഷ്

Subscribe to:
Post Comments (Atom)
No comments:
Post a Comment