Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Saturday, June 25, 2016

വായനാദിന ക്വിസ്സ് പ്രോഗ്രാം


വായനാ വാരാത്തോടനുബന്ധിച്ച് ബി.ആര്‍.സി. കോലഞ്ചേരി ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം നടത്തി. ഇതിനായി ജൂണ്‍ 22 തീയതി 15 ചോദ്യങ്ങള്‍ 15 മിനിറ്റ് സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍  നായി നടത്തി. ആതില്‍ മികച്ച നിലവാരം പുലര്‍ത്തിയ 15 സ്കൂളുകളെ 24/06/2016 ന് ബി.ആര്‍സി. തല ക്വിസ്സ് പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചു.

ലാപ്ടോപ്പുമായി എത്തിയ കുട്ടികള്‍ക്ക് ബി.ആര്‍.സിയില്‍ വച്ച് നടത്തുകയും ചെയ്തു. പരിപാടിയില്‍ ജി.യു.പി.എസ്. ഊരക്കാട് ഒന്നാം സ്ഥാനവും, ജി.യു.പി.എസ് വലമ്പൂര്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം വേറിട്ട ഒരനുഭവമായിരുന്നുയെന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെട്ടു. ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.

No comments: