Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, June 29, 2016

സ്കൂള്‍ ചലേ ഹം

 സ്കൂളില്‍ ചേരാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാന്‍

പുതിയ അധ്യായന വര്‍ഷത്തിനു തുടക്കമായെങ്കിലും സ്കൂളില്‍ ചേരാത്ത കുട്ടികള്‍ ഇനിയും സബ്ജില്ലയില്‍ ഉണ്ടെന്ന് കണ്ടെത്തി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 6 വയസ്സു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പ് വരുത്തേണ്ടതുണ്ട്.

സര്‍വ്വേയിലൂടെ കണ്ടെത്തുന്ന കുട്ടികളെ അവരുടെ  പ്രായത്തിന് അനുസരിച്ചുള്ള ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്നതിന് എസ്.എസ്.എയുടെ നേത്യത്വത്തില്‍ സ്കൂള്‍ ചലേ ഹം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും, കോളനികളിലും  സ്കൂളില്‍ ചേരാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി അടുത്തുള്ള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കും  പഠനോപകരണ വിതരണം, പഠനത്തില്‍ സഹായിക്കാന്‍ പ്രത്യേക പരിശീലനം, രക്ഷാകര്‍ത്താക്കള്‍ക്കു ബോധവല്‍കരണ ക്ലാസുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ കുട്ടികളേയും സ്കൂളില്‍ എത്തിക്കാന്‍ വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്ററും തയാറാക്കുന്നുണ്ട്.കുട്ടികളെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കുവാനും തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രത്യേക സമിതികളും പ്രവര്‍ത്തനമാരംഭിച്ചു.
ഇതിന്‍റെ ഭാഗമായി കോലഞ്ചേരി സബ്ജില്ലയുടെ പരിധിയില്‍ ആരംഭിച്ച സര്‍വ്വേയുടെ ആദ്യ അവലോകന യോഗം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗൗരി വേലായുധന്‍ നിര്‍വ്വഹിച്ചു.  എസ്.എസ്.എ. എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. എസ്. സന്തോഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.കെ. രാജു, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനീഷ് പുല്യാട്ടേല്‍, ഐക്കരനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. പത്മാവതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബീനാ കുര്യാക്കോസ്, ലത സോമന്‍, ഷൈനി കുര്യാക്കോസ്, വിവിധ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.വി. ശശി, റജി ഇല്ലിക്കപറമ്പില്‍, അനു ഇ വര്‍ഗീസ്, ജെസ്സി ഷാജി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ റഷീദ ഐ.എച്ച്. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത ഘട്ടമായി പഞ്ചായത്തുതല സി.ഡി.എസ്, എ.ഡി.എസ്, അംഗണവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചേരുന്നതിനും ജൂലൈ 9 നകം സര്‍വ്വേ പൂര്‍ത്തികരിച്ച് കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങളില്‍ ചേര്‍ക്കുവാനും തീരുമാനിച്ചു.

No comments: