Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, December 7, 2016

ചിറകുള്ള ചങ്ങാതിമാര്‍ 2016 - (എബിലിറ്റി ഫെസ്റ്റ്)

 

      2016 ഡിസംബര്‍ 3 ശനി രാവിലെ 10 മണിക്ക് ഈശ്വര പ്രാര്‍ഥനയോടു കൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബഹുമാനപ്പെ' വടവുകോട് ' പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗൗരി വേലായുധന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെ' കുത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കു'ികളും, എം.എല്‍.എയും, മുഖ്യാതിഥിയും, മറ്റു ജനപ്രതിനിധികളും ചേര്‍് ബിഗ് കാന്‍വാസില്‍ ചിത്രരചന നടത്തി. 
         കു'ികളെ ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരുടെ നേത്യത്വത്തില്‍ ചിത്രരചന, ഫാബ്രിക്ക് പെയ്ന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് ത്രെഡ് പെയ്ന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തുകയും കു'ികള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍് വെല്ലുവികളെ അതിജീവിച്ച് ജി.എല്‍.പി.എസ്. കക്കാ'ുപാറയിലെ ഡല്‍ന മത്തായിയുടെ സിനിമാറ്റിക്ക് ഡാന്‍സ്, എസ്.പി.എച്ച്.എസ്.എസ് തിരുവാണിയുരിലെ അഭിജിത്ത് കു'പ്പന്റെ ഭരതനാട്യവും, ജി.എല്‍.പി.എസ്. വടയമ്പാടിയിലെ മയുഷയുടെ സിനിമാറ്റിക്ക് ഡാന്‍സും,  വിവിധ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ വിരുും അരങ്ങേരുകയുായി. കോലഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ നാടന്‍പാ'ു മത്സരത്തില്‍ എ ഗ്രേഡ് നേടിയ എസ്.എം.എച്ച്.എസ് മോറക്കാലയിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച് നാടന്‍ പാ'് സദസ്സിനെ കോരിത്തരിപ്പിചക്കുകയും, നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. തുടര്‍് സിനിമ - ടിവി പിണി ഗായകര്‍ അവതരിപ്പ്ച്ച കൊച്ചിന്‍ പതിഭയുടെ ഗാനമേള നടത്തപ്പെ'ു. ക്രസ്മസ് പുതുവത്സര ആശംസകള്‍ അര്‍പ്പിച്ചുകൊ് പപ്പാനി എത്തുകയും കു'ികളുടെ ഒപ്പം ന്യത്ത ചുവടുകള്‍ വക്കുകയും സമ്മാന പൊതികളും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. 


Saturday, November 19, 2016

പൊതുവിദ്യാഭ്യാസം സംരക്ഷണയജ്ഞം - ബി.ആര്‍.സി, സി.ആര്‍.സി. വിഷന്‍ - എല്ലാവരും മികവിലേക്ക്

    ഒന്നു മുതല്‍ എട്ട്  വരെയുള്ള മുഴുവന്‍ കുട്ടികളെയും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി ബി.ആര്‍.സി. പ്രയാണം തുടരുന്നു. ആര്‍ക്കും അളക്കാന്‍ കഴിയുന്ന വളര്‍ച്ചയിലേക്ക് എത്തിപെടാന്‍.
1. കൈത്താങ്ങ്
2. പഠനോപകരണ നിര്‍മ്മാണം
3. പൊതുജന പങ്കാളിത്തം
4. ഒ.എസ്.എസ്.
5. കാഠ്യിന്യ മേഖല ലഘൂകരിക്കാനുള്ള ട്രൈ ഒട്ട്
6. ഗവേഷണാത്മക സമീപനം
7. സമഗ്ര ഗുണമേډാ വിദ്യാലയ വികസനം - പിന്‍ന്തുണാ സംവിധാനം ഉപയോഗപ്പെടുത്തി കൊണ്ട്  മുന്നേറുന്നു.
8. ദിനാചരണങ്ങള്‍
9. ലൈബ്രറി ശക്തീകരണം
10. ഇംഗ്ലീഷ് എളുപ്പമാക്കുക
11. ജൈവ വൈവിധ്യവും - ക്യഷിയും
12. ഫീല്‍ഡ് ട്രീപ്പുകള്‍
13. സമാര്‍റ്റ് ക്ലാസ്സ് റൂമുകള്‍
14 പരിസര ശുചിത്വം
15. കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും അവബോധവും വളര്‍ത്തുക
16. എല്ലാ കുട്ടികളെയും ജനുവരി ഒന്നിനു മുമ്പ് വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ശ്രമം തുടരുന്നു.
 17. പരമാവധി എല്‍.എസ്.എസ്. യു.എസ്.എസ്., എന്‍.എം.എസ്.എസ്. സകോളര്‍ഷിപ്പ് നേടിയെടു ക്കാന്‍ ത്രീവ്രയജ്ഞം നടന്നു വരുന്നു. (മൊഡ്യൂളികള്‍, വര്‍ക്ക് ഷീറ്റുകള്‍, ശില്പശാലകള്‍)
18. ഹിന്ദി ഫെസ്റ്റ്
19. ഗണിത ലാബ്
20. ശാസ്ത്ര ലാബ്
21. സി.പി.റ്റി.എ. ശക്തി പേടുത്തല്‍
22. സ്കൂള്‍ ചരിത്ര നിര്‍മ്മാണം
23. കുട്ടികളില്‍ ലീഡര്‍ഷീപ്പ്  ക്വാള്വിറ്റി വളര്‍ത്തി എടുക്കല്‍
24. ഔട്ട് ഓഫ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍.
25. ആരോഗ്യമുള്ള കുട്ടികള്‍

നൂതനാശയങ്ങള്‍
ډ    എല്ലാ വിദ്യാലയങ്ങളും ജൈവ വൈവിധ്യ ക്യാമ്പസ്
ډ    ഗണിത ലാബ്- ശാസ്ത്ര ലാബ്
ډ    ഒ.എസ്.എസ്. ടീം ശക്തിപ്പെടുത്തുക.
ډ    നാടന്‍ പാട്ട് പരിശീലനം (മലയാള തനിമ നിലനിര്‍ത്താന്‍).
ډ    രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്.
ډ    എല്ലാ സ്കൂളുകളിലും ട്രൈ ഒട്ട് ക്ലാസ്സുകള്‍ വിഷയാധിഷ്ഠിത മായി.
ډ    ഗവേഷണത്മാകമായി പഠന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടി അധ്യാപക പഠന സംഘങ്ങള്‍ ശക്തിപ്പെടുത്തുന്നു. (സെമിനാര്‍, ശില്പശാലകള്‍, പഠന പര്യടനങ്ങള്‍, അഭിമുഖങ്ങള്‍)
ډ    ഐ.സി.റ്റി. സാധ്യതകള്‍ മെച്ചപ്പെടുത്തല്‍.
ډ    ലോക്കല്‍ റിസോഴ്സ് മാപ്പിങ്ങ് വഴി വിഭവ സമാഹരണ യജ്ഞം
ډ    പ്രദേശിക പഠനോപകരണ നിര്‍മ്മാണ ശില്പശാല

ഐ.ഇ.ഡി.സി. പ്രവര്‍ത്തനങ്ങള്‍
ډ    സര്‍വ്വേ
ډ    ഹോം ബേസിഡ് വിദ്യാഭ്യാസം
ډ     ഒ.എസ്.എസ്.
ډ    റെമഡിയല്‍ ടീച്ചിംഗ്
ډ    എബിലിറ്റി ഫെസ്റ്റ്
ډ     ഗ്രൂപ്പ് ഒ.എസ്.എസ്.
ډ    രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്
ډ     പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള ബോധവല്‍കരണം

Monday, September 5, 2016


സെപ്‌റ്റംബര്‍ 5
അധ്യാപനത്തിന്റെ ആചാര്യനായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം.

എല്ലാ അധ്യാപക സൂഹ്യത്തുകള്‍ക്കും കോലഞ്ചേരി ബി.ആര്‍.സി.യുടെ അധ്യാപകദിന ആശംസകള്‍.

Thursday, August 18, 2016

ക്ലസ്റ്റര്‍ ഡി.ആര്‍.ജി ട്രെയിനിംഗ് - ആര്‍.പി




Class/Subject

Resource Person 1

Resource Person 2

Std I

OMANA M K, LPSA
GLPS Attinikkara, 9645757155

MINIMOL N H
CRCC, BRC Kolenchery, 9895033126

Std II

RASHEEFHA I H
BPO, BRC Kolenchery, 7558818770

SR. MERCY T K
LPSA, BGHS Njaralloor, 9744304181

Std III

JAINY JOSEPH P
LPSA, SALPS Pazhanganad, 9400649643

SUSAN VARGHESE
PD Teacher, GJBS Neeramugal, 9497680251

Std IV

SANTHOSH P PRABHAKAR
HM, LPS Thammanimattom, 9447213577

ANITHA THOMAS
LPSA, MTLPS Kadackanad, 8289844522

UP Malayalam

P K DEVARAJAN
UPSA, GUPS N Mazhuvanoor, 9495842986

SURESH T GOPAL
UPSA, GHSS Kadayiruppu, 9633432665

UP English

JOBIN M J
LPSA, GUPS Puttumanoor, 9495953600

BABU PAUL
UPSA, GHSS Kadayiruppu, 9446483680

UP Hindi

UMA V R
UPSA, GUPS Kummanode, 9495429411

JANCY M A
UPSA, GUPS Puthencruz, 9400913599

Basic Science

SUDHEER N
UPSA, GUPS N Mazhuvanoor, 9446665658

SINDU VARGHESE
CRCC, BRC Kolenchery, 949767683

Social Science

M P THAMPI
LPSA, GHSS Poothrikka, 9495509430

ABOOBACKER C M
UPSA, SRVUPS Mazhuvanoor, 9744561234

UP Maths

ANANDSAGAR M K
HM, GUPS Kummanode, 7293145200

RUBY PAUL
LPSA, GUPS Puthencruz, 9744873015

Wednesday, July 20, 2016

മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം



സര്‍വ്വ ശിക്ഷാ അഭിയാന്‍ കോലഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സബ്ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗൗരി വേലായുധന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Monday, July 11, 2016

Wednesday, June 29, 2016

സ്കൂള്‍ ചലേ ഹം

 സ്കൂളില്‍ ചേരാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാന്‍

പുതിയ അധ്യായന വര്‍ഷത്തിനു തുടക്കമായെങ്കിലും സ്കൂളില്‍ ചേരാത്ത കുട്ടികള്‍ ഇനിയും സബ്ജില്ലയില്‍ ഉണ്ടെന്ന് കണ്ടെത്തി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 6 വയസ്സു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പ് വരുത്തേണ്ടതുണ്ട്.

Saturday, June 25, 2016

വായനാദിന ക്വിസ്സ് പ്രോഗ്രാം


വായനാ വാരാത്തോടനുബന്ധിച്ച് ബി.ആര്‍.സി. കോലഞ്ചേരി ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം നടത്തി. ഇതിനായി ജൂണ്‍ 22 തീയതി 15 ചോദ്യങ്ങള്‍ 15 മിനിറ്റ് സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍  നായി നടത്തി. ആതില്‍ മികച്ച നിലവാരം പുലര്‍ത്തിയ 15 സ്കൂളുകളെ 24/06/2016 ന് ബി.ആര്‍സി. തല ക്വിസ്സ് പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചു.

Wednesday, June 1, 2016

പ്രവേശനോത്സവം 2016

           

കുട്ടികളെ അറിവിന്‍റെ ലോകത്തേക്ക് എത്തിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് , സര്‍വ്വ ശിക്ഷാ അഭിയാന്‍  സംയുക്തമായി സംഘടിപ്പിച്ച 2016 - 17 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍  1  തീയതി  ബുധനാഴ്ച ഗ്രാമവെളിച്ചം  പ്രഭ ചൊരിയുന്ന കടയിരുപ്പ് ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ വച്ച് വര്‍ണ്ണാഭമായി നടത്തപ്പെട്ടു. പ്രവേശനോത്സവം വിജയത്തിലേക്ക് എത്തിക്കുന്നതിന് ഐക്കരനാട് ഗ്രാമാപഞ്ചായത്ത്, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍, ഗ്രാമീണര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്കൂളിനെ സ്നേഹിക്കുന്ന നല്ലവരായ നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണം പ്രവേശനോത്സവത്തിന് തിളക്കമേകി.
പ്രവേശനോത്സവത്തിന്‍റെ നടത്തിപ്പിനായി സ്വാഗതസംഘം 25/05/2016 ബുധനാഴ്ച 2 മണിക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍റെ നേത്യത്വത്തില്‍ സ്കൂള്‍ അംഗണത്തില്‍ ചേരുകയുണ്ടായി. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.കെ. രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ശ്രീ. പി. അച്ചുതന്‍, വികസന സൃസമിതി വൈസ് ചെയര്‍മാന്‍ ശ്രീ. എം.സി. പൗലോസ്, എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി. എന്‍. കെ. ശ്യാമള, ഉപജില്ലാ വിദ്യാഭ്യാസ ഒഫീസര്‍ ശ്രീ. പി.വി. സുരേഷ്, കോലഞ്ചേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. ഐ.എച്ച്. റഷീദ, ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീ. റഫീക്ക് പി.എം, സ്കൂള്‍ പി.ടി.എ. ടവെസ് പ്രസിഡന്‍റ് ശ്രീ. എം.സി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.       പ്രവേശനോത്സവത്തിന് പങ്കെടുക്കേണ്ട വിശിഷ്ടാതിഥികളെ തീരുമാനിച്ചു. ഇതോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര, പൊതുയോഗം, ഭക്ഷണം എന്നിവയ്ക്കു വേണ്ട വിവിധ കമ്മിറ്റികള്‍ തീരുമാനിച്ചു. ഗാമനډയുടെ പര്യായമായ ഗ്രാമവാസികള്‍ പ്രവേശനോത്സവം സ്വന്തം വീട്ടിലെ ഉത്സവമാക്കി മാറ്റുകയായിരുന്നു. കടയിരുപ്പ് കമ്മ്യൂണിറ്റി ഹാളില്‍ നിന്നാരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്ര ബാന്‍റ് മേളം, ചെണ്ട, ഭാരതാബ തൂടിയവ അണിനിരന്ന . ഘോഷയാത്രയുടെ പിന്നില്‍ അണിനിരന്ന ജനപ്രതിനിധികള്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഘോഷയാത്രക്ക് മിഴിവേകി. 10.30 മണിയോടു കൂടി ഘോഷയാത്ര സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
10.30 ന് ഈശ്വര പ്രാര്‍ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.  കെ. കെ. രജു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ . പി.വി. സുരേഷ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ ആരവംകൊണ്ട് മുഖരിതമായ സദസ്സില്‍ ഒന്നാക്ലാസ്സിലേക്ക് പ്രവേശനം നേടിയ 29 കുരുന്നുകള്‍ വേദികള്‍ ധന്യമാക്കി . കുന്നത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ തിരി കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗൗരി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.    എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ജോര്‍ജ്ജ് ഇടപരത്തി കുട്ടികള്‍ക്കുള്ള പുസ്തക വിതരണം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ബിനീഷ് പുല്യാട്ടേല്‍ പ്രവേശനോത്സവ സന്ദേശം നല്‍കി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷിജി ശിവജി അക്ഷരദീപം തെളിയിച്ചു. ഐക്കരനാട് പഞ്ചായത്ത് വൈസ്    പ്രസിഡന്‍റ് ശ്രീമതി. പത്മാവതി ടീച്ചര്‍ നവാഗതരായ കുട്ടികളെ സ്വീകരിച്ചു. ഐക്കരനാട് ഗ്രാമപഞ്ചാത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോസ്. വി. ജേക്കബ് സമ്മാനകിറ്റ് വിതരണം നടത്തി. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ. എം.സി. പൗലോസ് സ്കൂള്‍ ഗ്രാന്‍റ് വിതരണം നടത്തി. ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീ. റഫീക്ക് പി.എം., എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി എന്‍.കെ. ശ്യാമള, പി.ടി.എ. വൈസ് പ്രസിഡന്‍റ് ശ്രീ. എം.സി. ആനന്ദന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. റഷീദ ഐ.എച്ച്. നന്ദിയും പ്രകാശിപ്പിച്ചു. 1 മണിയ്ക്ക് ദേശീയ ഗാനത്തോടു കൂടി പരിപാടി സമാപിച്ചു.