Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, July 20, 2016

മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം



സര്‍വ്വ ശിക്ഷാ അഭിയാന്‍ കോലഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സബ്ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗൗരി വേലായുധന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സബ്ജില്ലയിലെ 58 സ്കൂളുകളില്‍ നിന്നായി 400 ലധികം കുട്ടികള്‍ 2 ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പങ്കെടുത്തു. എസ്.എസ്.എ. റിസോഴ്സ് അധ്യാപകരുടെ നേത്യത്വത്തില്‍ അംഗണവാടികളും, വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.കാഴ്ച, കേള്‍വി, ചലനം, സംസാര വൈകല്യം, ഒട്ടിസം, ബുദ്ധിപരമായ വെല്ലുവിളികള്‍, പഠനവൈകല്യം എന്നീ വിഭാഗങ്ങള്‍ക്കായിട്ടാണ് പരിശോധന നടന്നത്. മെഡിക്കല്‍ ക്യാമ്പിലൂടെ വൈകല്യങ്ങള്‍ സ്ഥിതീകരിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍, തെറാപ്പി സേവനം, കറക്ടീവ് സര്‍ജറി, അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുമെന്നും ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ  അധ്യായന വര്‍ഷം 1 കോടി 98 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ പറഞ്ഞു. റിസോഴ്സ് അധ്യാപരുടെ സേവനം, രക്ഷകര്‍ത്യ ബോധവത്സകരണം, സഹവാസ ക്യാമ്പുകള്‍, ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം, യാത്രാ ബത്ത, തൊഴില്‍ പരിശീലനം, അധ്യാപക പരിശീലനം എന്നിവയെല്ലാം തയറാക്കിയിട്ടുണ്ട്. തെറാപ്പി ആവശ്യമായ കുട്ടികള്‍ക്കായി ബി.ആര്‍.സിയില്‍ എല്ലാ  ബുധനാഴ്ചയും, ശനിയാഴ്ചയും ഫിസിയോതെറാപ്പി നല്‍കുന്നതിനായി ഫിസിയോതെറാപ്പി സെന്‍റര്‍ തുറന്നിട്ടുണ്ട്. കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധനക്ക് നേത്യത്വം നല്‍കിയത്. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ. അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് ഇടപ്പരത്തി, എസ്.എസ്.എ. എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. എസ്. സന്തോഷ്കുമാര്‍, പൂത്ത്യക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോളി സാജു, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ബിനീഷ് പുല്യട്ടേല്‍, ഐക്കരനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോസ്.വി.ജേക്കബ്, എച്ച്.എം. ഫോറം സെക്രട്ടറി ശ്രീ. അനിയന്‍ പി ജോണ്‍, എച്ച്. എം ജാന്‍സി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. റഷീദ ഐ.എച്ച്. സ്വാഗതവും റിസോഴ്സ് അധ്യാപിക ശ്രീമതി. ചന്ദ്രിക പി.കെ. നന്ദിയും പറഞ്ഞു.

<<കൂടുതൽ ചിത്രങ്ങൾ>>

No comments: