Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, February 11, 2015

അമ്മ അറിയാൻ - മാതൃ വിദ്യാഭ്യാസ പരിപാടി

                ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിയേയും മികച്ച പഠിതാവും മികച്ച പൌരനുമാക്കിത്തീർക്കുനത്തിൽ അധ്യാപകർക്കുള്ള പോലെ രക്ഷിതാകൽക്കും വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ട് എന്ന ബോധ്യം രക്ഷിതാക്കൾക്ക്‌ നൽകുക എന്ന ലകഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാം ഒരു വൻ വിജയമായി തോന്നി. എസ്.എം.എച്ച്.എസ്.എസ് മോറക്കാലയിൽ വച്ച് 2015 ഫെബ്രുവരി 11ന്  നടന്ന ക്ലാസ്സിൽ 52 രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത പ്രോഗ്രാമിൽ ബി.ആർ.സി ട്രെയിനെർ ചിന്നമ്മ എ.സി  സ്വാഗതവും സ്കൂൾ എച്ച്‌.എം റംലത്ത് ഉധ്ഖടാനവും നിർവഹിച്ചു.
               സി.ആർ.സി  കോഡിനേറ്റർ മിനിമോൾ എൻ.എച്ച് ക്ലാസ്സ്‌ നയിച്ചു. തുടർന്നും ഇത്തരത്തിലുള്ള ക്ലാസുകൾ രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു. സ്കൂളിന്റെ മൽട്ടിമീഡിയ  ക്ലാസ്സ്‌ റൂമിൽ നടത്തിയ ക്ലാസ്സ്‌ എന്ത് കൊണ്ടും രക്ഷിതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുടുംബത്തിലെ വയ്കാരിക സുസ്ഥിരതയും പ്രോത്സാഹനവും കുട്ടിയുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നുവെന്ന് ബോധ്യപ്പെട്ടതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ക്ലാസുകൾ മൈനോരിറ്റി പേരെന്റ്സിന് മാത്രമല്ല എല്ലാ രക്ഷിതാക്കൾക്കും ലഭിക്കണം എന്ന അഭിപ്രായമുണ്ടായി. തുടര്ന്നും ഇത്തരത്തിലുള്ള ക്ലാസുകൾ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 1.30 ന് ദേശീയ ഗാനത്തോടെ ക്ലാസുകൾ അവസാനിച്ചു.

ചിത്രങ്ങൾ >>>

No comments: