Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, June 29, 2016

സ്കൂള്‍ ചലേ ഹം

 സ്കൂളില്‍ ചേരാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാന്‍

പുതിയ അധ്യായന വര്‍ഷത്തിനു തുടക്കമായെങ്കിലും സ്കൂളില്‍ ചേരാത്ത കുട്ടികള്‍ ഇനിയും സബ്ജില്ലയില്‍ ഉണ്ടെന്ന് കണ്ടെത്തി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 6 വയസ്സു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പ് വരുത്തേണ്ടതുണ്ട്.

Saturday, June 25, 2016

വായനാദിന ക്വിസ്സ് പ്രോഗ്രാം


വായനാ വാരാത്തോടനുബന്ധിച്ച് ബി.ആര്‍.സി. കോലഞ്ചേരി ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം നടത്തി. ഇതിനായി ജൂണ്‍ 22 തീയതി 15 ചോദ്യങ്ങള്‍ 15 മിനിറ്റ് സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍  നായി നടത്തി. ആതില്‍ മികച്ച നിലവാരം പുലര്‍ത്തിയ 15 സ്കൂളുകളെ 24/06/2016 ന് ബി.ആര്‍സി. തല ക്വിസ്സ് പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചു.

Wednesday, June 1, 2016

പ്രവേശനോത്സവം 2016

           

കുട്ടികളെ അറിവിന്‍റെ ലോകത്തേക്ക് എത്തിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് , സര്‍വ്വ ശിക്ഷാ അഭിയാന്‍  സംയുക്തമായി സംഘടിപ്പിച്ച 2016 - 17 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍  1  തീയതി  ബുധനാഴ്ച ഗ്രാമവെളിച്ചം  പ്രഭ ചൊരിയുന്ന കടയിരുപ്പ് ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ വച്ച് വര്‍ണ്ണാഭമായി നടത്തപ്പെട്ടു. പ്രവേശനോത്സവം വിജയത്തിലേക്ക് എത്തിക്കുന്നതിന് ഐക്കരനാട് ഗ്രാമാപഞ്ചായത്ത്, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍, ഗ്രാമീണര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്കൂളിനെ സ്നേഹിക്കുന്ന നല്ലവരായ നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണം പ്രവേശനോത്സവത്തിന് തിളക്കമേകി.
പ്രവേശനോത്സവത്തിന്‍റെ നടത്തിപ്പിനായി സ്വാഗതസംഘം 25/05/2016 ബുധനാഴ്ച 2 മണിക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍റെ നേത്യത്വത്തില്‍ സ്കൂള്‍ അംഗണത്തില്‍ ചേരുകയുണ്ടായി. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.കെ. രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ശ്രീ. പി. അച്ചുതന്‍, വികസന സൃസമിതി വൈസ് ചെയര്‍മാന്‍ ശ്രീ. എം.സി. പൗലോസ്, എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി. എന്‍. കെ. ശ്യാമള, ഉപജില്ലാ വിദ്യാഭ്യാസ ഒഫീസര്‍ ശ്രീ. പി.വി. സുരേഷ്, കോലഞ്ചേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. ഐ.എച്ച്. റഷീദ, ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീ. റഫീക്ക് പി.എം, സ്കൂള്‍ പി.ടി.എ. ടവെസ് പ്രസിഡന്‍റ് ശ്രീ. എം.സി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.       പ്രവേശനോത്സവത്തിന് പങ്കെടുക്കേണ്ട വിശിഷ്ടാതിഥികളെ തീരുമാനിച്ചു. ഇതോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര, പൊതുയോഗം, ഭക്ഷണം എന്നിവയ്ക്കു വേണ്ട വിവിധ കമ്മിറ്റികള്‍ തീരുമാനിച്ചു. ഗാമനډയുടെ പര്യായമായ ഗ്രാമവാസികള്‍ പ്രവേശനോത്സവം സ്വന്തം വീട്ടിലെ ഉത്സവമാക്കി മാറ്റുകയായിരുന്നു. കടയിരുപ്പ് കമ്മ്യൂണിറ്റി ഹാളില്‍ നിന്നാരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്ര ബാന്‍റ് മേളം, ചെണ്ട, ഭാരതാബ തൂടിയവ അണിനിരന്ന . ഘോഷയാത്രയുടെ പിന്നില്‍ അണിനിരന്ന ജനപ്രതിനിധികള്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഘോഷയാത്രക്ക് മിഴിവേകി. 10.30 മണിയോടു കൂടി ഘോഷയാത്ര സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
10.30 ന് ഈശ്വര പ്രാര്‍ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.  കെ. കെ. രജു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ . പി.വി. സുരേഷ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ ആരവംകൊണ്ട് മുഖരിതമായ സദസ്സില്‍ ഒന്നാക്ലാസ്സിലേക്ക് പ്രവേശനം നേടിയ 29 കുരുന്നുകള്‍ വേദികള്‍ ധന്യമാക്കി . കുന്നത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ തിരി കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗൗരി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.    എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ജോര്‍ജ്ജ് ഇടപരത്തി കുട്ടികള്‍ക്കുള്ള പുസ്തക വിതരണം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ബിനീഷ് പുല്യാട്ടേല്‍ പ്രവേശനോത്സവ സന്ദേശം നല്‍കി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷിജി ശിവജി അക്ഷരദീപം തെളിയിച്ചു. ഐക്കരനാട് പഞ്ചായത്ത് വൈസ്    പ്രസിഡന്‍റ് ശ്രീമതി. പത്മാവതി ടീച്ചര്‍ നവാഗതരായ കുട്ടികളെ സ്വീകരിച്ചു. ഐക്കരനാട് ഗ്രാമപഞ്ചാത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോസ്. വി. ജേക്കബ് സമ്മാനകിറ്റ് വിതരണം നടത്തി. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ. എം.സി. പൗലോസ് സ്കൂള്‍ ഗ്രാന്‍റ് വിതരണം നടത്തി. ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീ. റഫീക്ക് പി.എം., എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി എന്‍.കെ. ശ്യാമള, പി.ടി.എ. വൈസ് പ്രസിഡന്‍റ് ശ്രീ. എം.സി. ആനന്ദന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. റഷീദ ഐ.എച്ച്. നന്ദിയും പ്രകാശിപ്പിച്ചു. 1 മണിയ്ക്ക് ദേശീയ ഗാനത്തോടു കൂടി പരിപാടി സമാപിച്ചു.