Flash News

  6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസിലോ ബി ആര്‍ സി കോലഞ്ചേരിയിലോ അറിയിക്കുക

Wednesday, December 17, 2014

Wednesday, December 10, 2014

ബാല ശാസ്ത്ര കോണ്‍ഗ്രസ്‌

സർവ്വ ശിക്ഷ അഭിയാൻ കൊലഞ്ചേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ യു.പി  വിഭാഗം കുട്ടികൾക്കായി ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ സംഘടിപ്പിച്ചു. പഞ്ചായത്ത് തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  ടീമുകൾ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷ, ജൈവ കൃഷി, മാലിന്യ നിർമ്മാർജനം തുടങ്ങിയ മേഖലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുമ്മനോട് ജി.യു.പി.എസ് ഒന്നാം സ്ഥാനവും, എസ്.ആർ.വി യു.പി.എസ് രണ്ടാം സ്ഥാനവും നേടി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സി.കെ.അയ്യപ്പൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു. ബെന്നി പി.പി, ടി.ടി.പൗലോസ്, ജോഷി ജോസഫ്‌, കെ.വി.എൽദോ, എ.സി.ചിന്നമ്മ എന്നിവർ പ്രസംഗിച്ചു.

ചിത്രങ്ങൾ  >>>>>>

Wednesday, December 3, 2014

എബിലിറ്റി ഫെസ്റ്റ്

ബി.ആർ.സി കൊലഞ്ചേരിയുടേയും ഐ ക്കര നാട് ഗ്രാമ പഞ്ചായത്തി ന്റേയും സംയുകതാഭിമുഖ്യത്തിൽ കടയിരുപ്പ് കമ്മ്യൂണിറ്റി ഹാള്ളിൽ  വെച്ചാണ്‌ ഫെസ്റ്റ്  സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരoഭിച്ചു. 104 കുട്ടികൾ പങ്കെടുത്തു. ആകെ 250 കുട്ടികളുടെ പങ്കളിതമുണ്ടായിരുന്നു. രാവിലെ ജി.എൽ.പി.എസ് കടയിരുപ്പിലെ പ്രത്യേക പരിഗണന അർഹിക്കുന്ന മെബിൻ മോബി എന്ന കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നൃത്തം, പാട്ട്, പ്രശ്ചനവേഷം, മോണോ ആക്ട്‌ എന്നിവയ്ക്ക് പുറമേ ഗസ്റ്റ് പ്രോഗ്രമുമുണ്ടയിരുന്നു. സബ് ജില്ലയിലെ കലോത്സവത്തിന് മികവു തെളിയിച്ച കുട്ടികൾ ആയിരുന്നു ഗസ്റ്റുകൾ. ഇതിനു പുറമേ മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ്‌ ജൂനിയർ രണ്ടാം സ്ഥാനം നേടിയ കുമാരി ഭാവന വിജയന്റ്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിടെന്റ്റ് ശ്രീമതി എം.സ്. രാജിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ബഹുമാനപ്പെട്ട വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിടെന്റ്റ് ശ്രീ. സി.കെ.അയ്യപ്പൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സിയാൽ ഡയറക്ടർ ശ്രീ. സി.വി ജേക്കബ്‌ മുഘ്യാതിഥിയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാ പഞ്ചായത്ത് പ്രസിടെന്റ്റ് അഡ്വ. എൽദോസ് കുന്നിപ്പിള്ളി ട്രോഫി വിതരണം ചെയ്തു.
               
കൂടുതൽ  ചിത്രങ്ങൾ >>>>>>